sony sd card

ജാപ്പനീസ് ടെക് കമ്പനിയായ സോണി ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡ് പുറത്തിറക്കാനൊരുങ്ങുന്നു.

SFG UHSII SD യുടെ ഡബിളും റീഡ്/റൈറ്റ് എന്നിവയില്‍ 300എംബി/എസ്, 299എംബി/എസ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡാണിത്.

കമ്പനി നിയമ പ്രകാരം പുതിയ എസ്ഡി കാര്‍ഡില്‍ ഷോക്ക്പ്രൂഫ്, വാട്ടര്‍ പ്രൂഫ്, ടെമ്പറേച്ചര്‍ റെസിസ്റ്റന്റ്, എക്‌സ്‌റേ പ്രൂഫ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 32ജിബി, 64ജിബി, 128ജിബി എന്നീ മൂന്നു വേരിയന്റുകളിലാണ് എസ്ഡി കാര്‍ഡ് ലഭ്യമാകുന്നത്.

എസ്ഡി കാര്‍ഡിന്റെ വില വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല. ഇതു കൂടാതെ സോണി യുഎസ്ബി 3.1 കാര്‍ഡ് റീഡറും ഇറക്കിയിട്ടുണ്ട്.

Top