സോണിയുടെ പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ‘എ 7 ത്രീ’ വിപണിയില്‍

sony-a7-3

വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും ഏറ്റവും മികവുറ്റ ഫ്രെയിമുകള്‍ സാദ്ധ്യമാക്കുന്ന ഫീച്ചറുകളോടെ സോണിയുടെ പുതിയ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ ‘എ 7 ത്രീ’ വിപണിയിലെത്തി. ക്യാമറയുടെ വില 1.64 ലക്ഷം രൂപയാണ്.

പുതുതായി വികസിപ്പിച്ച 24.2 എം.പി ബാക്ക് ഇല്യൂമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍ സി.എം.ഒ.എസ് ഇമേജ് സെന്‍സറാണ് ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. 100-51200 ഐ.എസ്.ഒ റേഞ്ച്, ചിത്രങ്ങള്‍ക്കായി 50-204800 വരെ വിപുലീകരിക്കാവുന്നതുമാണ്. 10fps, 4K HDR പിന്തുണയില്‍ അതിവേഗത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.

റോ അല്ലെങ്കില്‍ ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ സെക്കന്‍ഡില്‍ പത്ത് ഫ്രെയിം സ്പീഡ്, ഫൈവ് ആക്‌സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, ഒ.എല്‍.ഇ.ഡി വ്യൂഫൈന്‍ഡര്‍, ടച്ച് സപ്പോര്‍ട്ടഡ് എല്‍.സി.ഡി മോണിറ്റര്‍, വൈഫൈ, ഉയര്‍ന്ന ബാറ്ററി ബാക്കപ്പ് എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍.

Top