അനില്‍ കപൂറിനൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് സോനം കപൂര്‍

Sonam Kapoor

ന്റെ പിതാവ് അനില്‍ കപൂറിന്റെയും സഹോദരി റിയയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. അനില്‍ കപൂറിനൊപ്പം നാണിച്ചു നില്‍ക്കുന്ന സഹോദരിയുടെയും സോനത്തിന്റെയും ബാല്യകാല ചിത്രമാണ് സോനം ട്വിറ്ററില്‍ പങ്കുവെച്ചത്.

‘അന്ന് അച്ഛനൊപ്പം ഫോട്ടോയ്ക്ക് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വളരയെധികം അതിശയമായിരുന്നു.’ചാര്‍ലീസ് എയ്ഞ്ചല്‍സ്’. സോനം ട്വിറ്ററില്‍ കുറിച്ചു.

ഒപ്പം അനില്‍ കപൂറും ജൂഹി ചൗളയും ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ എന്ന ചിത്രത്തിനു വേണ്ടി എടുത്ത ഫോട്ടോയും സോനം പങ്കുവെച്ചു. ‘തൊണ്ണൂറുകളിലെ ഗ്ലാമര്‍ താരം, ആ ഹെയര്‍സ്റ്റൈല്‍ എനിക്കിഷ്ടപ്പെട്ടു. നിങ്ങളുടെ ഒരുമിക്കല്‍ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍’ സോനം ഫോട്ടോയോടൊപ്പം കുറിച്ചു.

Top