മതാചാരമാണെന്ന നിലയില്‍ ചിലര്‍ യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു ; പിണറായി

pinaray vijayan

തിരുവനന്തപുരം : മതാചാരമാണെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ ഒരു മതാചാരമല്ല. യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

യോഗ ഒരു വ്യായാമമുറയാണ് ജാതിമത ഭേദതമന്യേ എല്ലാവര്‍ക്കും പരിശീലിക്കാവുന്നതാണ്. ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യുന്നത്‌ ഇവര്‍ മനസിലാക്കണം. സ്വതന്ത്രവും മതേതരവുമായ മനസോട് കൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top