ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ കാന്റീനുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം

sandddddddddddddddd

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ കാന്റീനുകളില്‍ ചില ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

കരളും മാസവും ചേര്‍ത്ത സാന്‍വിച്ച്‌, ഉരുളക്കിഴങ്ങ് ചിപ്‌സ്, മിഠായികള്‍, ചോക്കലേറ്റ്, ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ സ്‌കൂള്‍ കാന്റീനുകളില്‍ ഇനി മുതല്‍ വില്‍ക്കുവാന്‍ അനുവദിക്കില്ല.

ഇതുസംബന്ധിച്ച് റിയാദ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ കാന്റീനുകള്‍ക്ക് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാന്റീനുകളിലെ ജീവനക്കാര്‍ രോഗമുക്തരാണെന്ന് തെളിയിക്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭയില്‍ നിന്ന് ഉറപ്പായും നേടുകയും വേണം.Related posts

Back to top