പുതിയ മാറ്റങ്ങളുമായി ഒക്‌ടോബര്‍ ഒന്നു മുതല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

sbi

തൃശൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒക്‌ടോബര്‍ ഒന്നു മുതലുള്ള ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ കൊടുക്കേണ്ടി വരുന്നവര്‍ക്കും ചെറിയൊരു ആശ്വാസമാണ് എസ്ബിഐയുടെ പുതിയ മാറ്റങ്ങൾ.

മെട്രോ നഗരങ്ങളില്‍ 5000 രൂപ മിനിമം ബാന്‍സ് എന്നത് ഇനി 3000 രൂപ ബാലന്‍സ് നിലനിര്‍ത്തിയാല്‍ മതി.

എന്നാല്‍ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും പഴയതു പോലെ ബാലന്‍സ് സൂക്ഷിക്കേണ്ടതാണ്.

മിനിമം ബാലന്‍സ് നിലനിർത്താത്തവർ നല്‍കേണ്ട പിഴ സംഖ്യയിലും ഇന്നു മുതല്‍ ഇളവ് നൽകും.

ഇതുവരെ മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്‍സ് പരിധിയേക്കാള്‍ 75 ശതമാനത്തില്‍ താഴേക്ക് പോയാല്‍ 100 രൂപയും ജി.എസ്.ടിയുമാണ് പിഴയായി ഈടാക്കിയിരുന്നത്.

50 ശതമാനത്തില്‍ താഴെയാണെങ്കില്‍ 50 രൂപയും ജി.എസ്.ടിയുമായിരുന്നു. എന്നാല്‍ ഇനി ഇത് 30 മുതല്‍ 50 രൂപ വരെയായാണ് കുറയുന്നത്.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും ജി.എസ്.ടിക്കു പുറമെ 20 രൂപ മുതല്‍ 50 രുപ പിഴ ഈടാക്കിയിരുന്നു. അത് 20 മുതല്‍ 40 രൂപ വരെയായായി കുറയും.

സാമൂഹിക സുരക്ഷ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ വാങ്ങുന്നവരെ മിനിമം ബാലന്‍സ് പരിധിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാകാത്തവരുടെ അക്കൗണ്ടിനും മിനിമം ബാലന്‍സ് പരിധിയില്ല.

Top