സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ; ജഡ്ജിമാരുമായി ചീഫ് ജസ്റ്റീസ് ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. വിമര്‍ശനമുന്നയിച്ച ജഡ്ജിമാരുമായി ദീപക് മിശ്ര ഇന്ന് ചര്‍ച്ച നടത്തി. ഉച്ചഭക്ഷണ സമയത്താണ് ചീഫ് ജസ്റ്റീസ് ജഡ്ജിമാരെ കണ്ടത്.

ജസ്റ്റീസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കഴിഞ്ഞ ദിവസം കോടതി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റീസിനെതിരേ പരസ്യമായി രംഗത്തുവന്നത്.

സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് മുതിര്‍ന്ന ജഡ്ജിമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമല്ലെന്നും കീഴ്‌വഴക്കമനുസരിച്ചല്ല സുപ്രീം കോടതിയുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചിരുന്നു.

Top