മാവോയിസ്റ്റ് വേട്ടയ്ക്ക് സാധ്യത; ചത്തീസ്ഗഢില്‍ വന്‍ ഓപ്പറേഷന്‍ സന്നാഹം

ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ വന്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് സാധ്യത മുന്നില്‍ കണ്ട് നാല് സംസ്ഥാനങ്ങളിലായി വിന്യസിച്ചിരുന്ന 7000 ത്തോളം സി.ആര്‍.പി.എഫ് ജവാന്മാരെ തിരിച്ചുവിളിച്ച് മേഖലയില്‍ വിന്യസിച്ചു.

രാജ്യത്ത് ഏറ്റവും അധികം തവണ മാവോയിസ്റ്റ് ആക്രമണം ഉണ്ടായ സ്ഥലമാണ് ബസ്തര്‍ മേഖല. പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പിന്‍വലിച്ച സൈന്യത്തെ ഉപയോഗിച്ചാണ് ഓപ്പറേഷന് സന്നാഹമൊരുക്കിയത്.

ബംഗാളില്‍ നിന്ന് മൂന്ന് ബറ്റാലിയനെയും ബിഹാറില്‍ നിന്ന് രണ്ടും യുപിയില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമായി ഒരോ ബറ്റാലിയനേയുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. നിലവില്‍ 30 ബറ്റാലിയന്‍ സേനയാണ് ചത്തീസ്ഗഢില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ ബറ്റാലിയനിലും ശരാശരി അയിരത്തില്‍ അധികം ജവാന്മാരുമുണ്ടാകും.

Top