യു.ഡി.എഫിനെ നാണം കെടുത്തുന്ന സോളാർ കണ്ടെത്തലുകൾ, കേരളം ഞെട്ടിത്തരിച്ചു

തിരുവനന്തപുരം: രാജ്യത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്ന സോളാർ റിപ്പോർട്ട് ഒടുവിൽ പുറത്തായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ, അടൂർ പ്രകാശ്, എം.പിമാരായ കെ.സി വേണുഗോപാൽ, ജോസ്.കെ.മാണി, ഹൈബി ഈഡൻ എം.എൽ.എ, അബ്ദുള്ള കുട്ടി, സുബ്രമണ്യൻ തുടങ്ങി തമ്പാനൂർ രവി, ബെന്നി ബഹന്നാൻ വരെ ഉന്നത നേതാക്കൾക്കെതിരായി ഗുരുതരമായ ആരോപണമാണുള്ളത്.

പൊതുജനതാല്‍പ്പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നേരത്തെ സഭയില്‍ വെച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഉമ്മന്‍ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും പഴ്‌സണല്‍ സ്റ്റാഫും സരിത എസ്. നായരെ സഹായിച്ചു. കേസ് അന്വേഷിച്ച പൊലീസ് സംഘവും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം ഉണ്ടായില്ല. തമ്പാനൂര്‍ രവിയും ബെന്നി ബഹ്നാനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു

23476680_1946104488981828_465945475_n
അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷം ബഹളം വെച്ചു മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് സഭ വിളിച്ചു ചേര്‍ത്തതെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ച സോളാര്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ :

1. ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ 117ാം പേജിലാണുള്ളത്. ഉമ്മന്‍ ചാണ്ടി സോളാര്‍ പവര്‍ പ്ലാന്റിന് കെഎസ്‌ഐഡിസി, കിന്‍ഫ്ര എന്നിവയുടെ സഹായവും നടപടിക്രമങ്ങള്‍ക്ക് ഏകജാലക സംവിധാനവും ഉറപ്പുനല്‍കി.

സര്‍ക്കാര്‍ സബ്‌സിഡി, പോളിസി എന്നിവയും വാഗ്ദാനം ചെയ്തു. കമ്പനിക്കുവേണ്ടി ശ്രീധനരന്‍ നായരെ നേരിട്ടു കണ്ട് സംസാരിച്ചു. ഇതിനു പ്രതിഫലമായി 2.16 കോടി രൂപ യുഡിഎഫ് കൈപ്പറ്റി.

2.ഉമ്മന്‍ ചാണ്ടി 10 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടു. മകളായി കരുതിയിലുന്ന സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. എന്നാല്‍ ഒടുവില്‍ തന്നെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതായും കത്തില്‍ പറയുന്നു.

3. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.

4. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു.

5. സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതിനിരോധനനിയമം ബാധകമാകുമോ എന്നും അന്വേഷിക്കും

6. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

7. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു.

8. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റി.

9. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു.

10. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.

11. കെ.പത്മകുമാര്‍ കല്ലൂരിലെ ഫ്‌ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. ടെലിഫോണ്‍ സെക്‌സ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

12. ബിജു രാധാകൃഷ്ണന്‍ ടീം സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ തട്ടിയെടുക്കുകയും ശാലു മേനോന്റെ കൂടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തു. ശാലുമേനോന് നിര്‍മിച്ച മൂന്നു കോടിയുടെ വീടും തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കത്തില്‍ പറയുന്നു.

13. ധനകാര്യ സഹമന്ത്രിയായിരുന്ന പളനിമാണിക്കം ലൈംഗികമായി പീഡിപ്പിച്ചു. ആദായനികുതി പ്രശ്‌നം തീര്‍പ്പാക്കുന്നതിന് 25,00,000 രൂപ കൈപ്പറ്റി.

14. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍. സുബ്രഹ്മണ്യന്‍ ട്രിഡന്റ് ഹോട്ടലില്‍ വെച്ച് ലൈംഗിക പീഡനം നടത്തി.

15. വിഷ്ണുനാഥ് എംഎല്‍എ ടെലിഫോണിലും ഓണ്‍ലൈനിലും വിളിച്ച് ലൈംഗിക സംഭാഷണം നടത്തി.

16. സരിതയെ പളനിമാണിക്കത്തെയും ചിദംബരത്തെയും പരിചയപ്പെടുത്തിയത് രമേശ് ചെന്നിത്തലയുടെ പി.എ പ്രതീഷ് നായരാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

17.മുന്‍ എംഎല്‍എ അബ്ദുള്ള കുട്ടി മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top