സാമൂഹിക സേവനം ; ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തെരേസ പുരസ്‌കാരം

priyanka-chopra

സാമൂഹിക സേവനവും,സമാധാന പ്രവർത്തനങ്ങളും പരിഗണിച്ചു വ്യക്തികൾക്ക് നൽകുന്ന മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക്.

പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്ര അവാർഡ് ഏറ്റുവാങ്ങി.

സമൂഹത്തിൽ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവർത്തിത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് കൊൽക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്കാരം നൽകുന്നത്.

സാമൂഹിക സേവനരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പ്രിങ്കയ്ക്ക് അവാര്‍ഡ് നല്‍കിയത്.

സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവിടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നു.

Top