കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന ആരോപണം ; വിമര്‍ശനവുമായി രാഹുല്‍

rahul-gandi

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തുന്ന കേംബ്രിജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ്സ് ധാരണയുണ്ടാക്കിയെന്ന ആരോപണത്തിനെതിരെ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

39 ഇന്ത്യക്കാര്‍ ഇറാക്കില്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മെനഞ്ഞെടുത്ത കഥയാണ് കോണ്‍ഗ്രസ്സിനെതിരെയുള്ള ആക്ഷേപമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. തന്റെ പ്രതികരണം അദ്ദേഹം ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

Top