ബിജെപിയെ തടയാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതാണ് ചെങ്ങന്നൂര്‍ വിജയമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസും എസ്എന്‍ഡിപിയും രണ്ടാണെന്നും ബിഡിജെഎസ് ബിജെപി രൂപീകരിച്ച പാര്‍ട്ടിയാണെന്നും എസ്എന്‍ഡിപിയുമായി സിപിഐഎമ്മിന് നല്ല ബന്ധമുണ്ടെന്നും കോടിയേരി പറഞ്ഞു.

പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്, ത്രിപുരയില്‍ ലഭിച്ച ജയം കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും അതിന്റെ തുടക്കമാണ് ചെങ്ങന്നൂര്‍ എന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു, ബിജെപിയെ തടയാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതാണ് ചെങ്ങന്നൂര്‍ വിജയത്തിന്റെ പ്രത്യേകത, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top