സൗ​ദിയിൽ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് വിലക്ക് ഏർപ്പെടുത്തി സ്​നാ​പ് ചാ​റ്റ്

സൗ​ദി: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ല്‍ ജ​സീ​റ ചാ​ന​ലി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ കമ്പനിയായ സ്​നാ​പ് ചാ​റ്റ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.

അ​ല്‍ ജ​സീ​റ ഡി​സ്ക​വ​ര്‍ പ​ബ്ലീ​ഷ​ര്‍ ചാ​ന​ല്‍ പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ ലം​ഘി​ക്കു​ന്നു എന്ന് സൗ​ദി സർക്കാർ ആരോപിച്ചിരുന്നു.

സ്നാ​പ് ചാ​റ്റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന സൗ​ദി സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് കമ്പനിയുടെ ന​ട​പ​ടി.

ത​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​ന്‍ പ്ര​യ​ത്നി​ക്കു​ന്നു​ണ്ടെ​ന്ന് സ്നാ​പ് ചാ​റ്റ് വ​ക്താ​വ് പ്ര​സ്താ​വ​ന​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ഖ​ത്ത​റി​ന്‍റെ ഉ​ട​മ​സ്​ഥ​ത​യി​ലു​ള്ള ചാ​ന​ലാ​ണ് അ​ല്‍ ജ​സീ​റ.

ഖ​ത്ത​റി​നു നേ​രെ സൗ​ദി സ​ഖ്യ രാ​ജ്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്ക​ണ​മെ​ങ്കി​ല്‍ അ​വ​ര്‍ ഉ​ന്ന​യി​ച്ച 13 ആ​വ​ശ്യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​തും അ​ല്‍ ജ​സീ​റ ചാ​ന​ലി​നെ നി​രോ​ധി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു.

Top