പാരീസില്‍ പി20, പി20 പ്രോ സ്മാര്‍ട്‌ഫോണുകളെ അവതരിപ്പിച്ച് ഹുവായ്

P20

പി20, പി20 പ്രോ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിച്ച് ഹുവായ്. പാരീസില്‍ നടന്ന ഇവന്റിലാണ് പുതിയ സ്മാര്‍ട്‌ഫോണുകളെ കമ്പനി അവതരിപ്പിച്ചത്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പി20 പ്രോ സ്മാര്‍ട്‌ഫോണിന്റെ പ്രധാന സവിശേഷത എന്നു പറയുന്നത്.

ഹുവായ് പി20 യ്ക്ക് 52,000 രൂപയും പി20 പ്രോയ്ക്ക് 72,400 രൂപയുമാണ് വില. 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഹുവായ് പി20യ്ക്ക് ലഭിച്ചിരിക്കുന്നത്. കിരിന്‍ 970 പ്രോസസര്‍, 128 ജിബി സ്റ്റോറേജ്, 4ജിബി റാം, 20MP/12MP ഡ്യുവല്‍ റിയര്‍ ക്യാമറ, 24MP ഫ്രണ്ട് ക്യാമറ എന്നിവയും പ്രധാന സവിശേഷതകളാണ്. 3400mAh ബാറ്ററിയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ കരുത്ത്.

Top