ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി വണ്‍ പ്ലസ് സ്ഥിരീകരിച്ചു

one-plus

പയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് സ്ഥിരീകരിച്ചു. ഇതോടു കൂടി വണ്‍പ്ലസ് ഡോട്ട് നെറ്റില്‍ സംഭവിച്ച സുരക്ഷാ പാളിച്ചയുടെ അന്വേഷണവും കമ്പനി അവസാനിപ്പിച്ചു.

വണ്‍പ്ലസ് ഡോട്ട് നെറ്റില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു സുരക്ഷാ വീഴ്ച ബോധ്യപ്പെട്ടത്.

2017 നവംബര്‍ പകുതി മുതല്‍ ഈ മാസം 11 വരെയുള്ള കാലയളവില്‍ വണ്‍പ്ലസ് ഡോട്ട് നെറ്റില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ നാല്‍പതിനായിരത്തോളം ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Top