ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി ഷവോമി

xiamomi

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഷവോമി മുന്നേറുകയാണ്. ഈ സ്വീകാര്യത കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുമായി എത്തുകയാണ് ചൈനീസ് നിര്‍മ്മാതാക്കളായ കമ്പനി. ഏപ്രില്‍ അഞ്ച്, ആറ് തിയതികളില്‍ എംഐ ഫാന്‍ ഫെസ്റ്റിവെല്‍ ഒരുക്കിയിരിക്കുകയാണ് ഷവോമി. ഈ രണ്ടു ദിവസത്തെ വില്‍പ്പനയില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഷവോമി നല്‍കുന്നത്. 48 മണിക്കൂറിനുള്ളില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടത്തിലേക്കാണ് ചൈനീസ് നിര്‍മ്മാതാക്കള്‍ ചുവട് വെയ്ക്കുന്നത്.

ഷവോമി ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലുമാണ് മേള നടക്കുന്നത്. രണ്ട് ദിവസവും ഉച്ചയ്ക്ക് 12.55 ഓടെ സൈന്‍ ഇന്‍ ചെയ്തിരിക്കണമെന്നും സമയം അവസാനിക്കുന്നതിന് മുമ്പ് ഓര്‍ഡറുകള്‍ നല്‍കണമെന്നും ഷവോമി ഉപഭോക്താക്കളെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 5 പ്രൊ വാങ്ങുന്നവര്‍ക്ക് എംഐ ഇയര്‍ഫോണ്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം സോഷ്യല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ മ്യൂസിക് ലിയുമായി സഹകരിച്ച് എംഐ മിക്‌സ് 2 എസ് നേടാനുള്ള അവസരവും മാര്‍ച്ച് 31 മുതല്‍ ഷവോമി ഒരുക്കിയിട്ടുണ്ട്.

Top