പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട്‌ഫോണ്‍ ; പുത്തന്‍ പരിഷ്‌കാരവുമായി ദുബായ് എയര്‍പോര്‍ട്ട്

ദുബായ്: പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാവുന്ന പുത്തന്‍ പരിഷ്‌കാരവുമായി ദുബായ് എയര്‍പോര്‍ട്ട്.

പരിശോധനാനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‌കരണം.

സ്മാര്‍ട്ട് ഫോണില്‍ എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ പാസ്‌പോര്‍ട്ടിനും, എക്പ്രസ് ഗെയിറ്റ് കാര്‍ഡിനും പകരമായി ദുബായ് വിമാനത്താവളത്തില്‍ ഉപയോഗിക്കാം.

യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍,എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലെ വിവരങ്ങള്‍, ഈഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍, തുടങ്ങിയവ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും.

വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചല്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് വാലെറ്റ് പുറത്തിറക്കി.

Top