സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ രാജ്യത്തെ ജിഡിപിക്ക് നല്‍കിയത് 1.4 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപിക്ക് സംഭവന നല്‍കിയത് 1.4 ലക്ഷം കോടി രൂപ.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സും ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറവും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് 18 ലക്ഷം കോടിയായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ മാത്രം ആധാരമാക്കി നടത്തിയ സര്‍വ്വേയില്‍ ഇന്റര്‍നെറ്റ് ഉപയോഗം മൊത്തത്തില്‍ അടിസ്ഥാനമാക്കിയുള്ള പഠനം നടത്തിയിട്ടില്ല.

Top