smart phone cool pad note 5 light launched in india

സെപ്റ്റംബറില്‍ പുറത്തിറങ്ങിയ കൂള്‍പാഡ് നോട്ട് 5 ന്റെ ബേസിക് പതിപ്പ് കൂള്‍പാഡ് നോട്ട് 5 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഗോള്‍ഡ്, ഗ്രേ കളറുകളില്‍ ലഭിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്‌ 8,199 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കൂള്‍ യു.ഐ 8.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന്റെപ്രവര്‍ത്തനം.

പുറകില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ള കൂള്‍പാഡ് നോട്ട് 5 ലൈറ്റില്‍ 16 ജി ബി ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ട്. ഇത് മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

2500 എം.എ.എച്ച് ബാറ്ററി 200 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്ന ഫോണിന് 148 ഗ്രാമാണ് ഭാരം.

ഇരട്ട എല്‍.ഡി.ഡി ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷോട് കൂടിയ 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ഉണ്ട്.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലായി 380 ലേറെ സര്‍വീസ് സെന്ററുകള്‍ കൂള്‍പാഡിന്‌ ഉണ്ട്‌.
ഇതുവരെ ലോകമെമ്പാടും 2 മില്യണ്‍ കൂള്‍പാഡ് കൂള്‍ 1 ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

Top