സൈബീരിയന്‍ തടാകത്തിലേക്ക് വീഴുന്ന വിമാനം, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

സൈബീരിയ: സൈബീരിയന്‍ തടാകമായ ബൈയ്ക്കലില്‍ ചെറു യാത്രാ വിമാനം തകര്‍ന്നു വീണു.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം. യാത്രക്കാരെ പരിക്കുകളോടെ രക്ഷപെടുത്തി. വിനോദസഞ്ചാരികള്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു വിമാനം തടകാത്തിലേക്ക് പതിച്ചത്.

നാല് സീറ്റുകളുള്ള വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ മുന്‍വശത്തെ പ്രൊപ്പെല്ലര്‍ പ്രവര്‍ത്തന രഹിതമായതാണ് അപകടത്തിനു കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top