Skype to use Aadhaar-based authentication: Microsoft CEO Nadella

മുംബൈ: സ്‌കൈപ്പ് വഴിയുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ക്ക് ആധാര്‍ ആവശ്യമാണെന്ന് മൈക്രോസോഫ്റ്റ്.

തൊഴിലന്വേഷകര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാന്‍ ഉതകുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ പദ്ധതി മേധാവി സത്യ നദല്ല പ്രഖ്യാപിച്ചു.

മുംബൈയില്‍ മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഇവന്റായ ഫ്യൂച്ചര്‍ ഡികോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റിന്റെ ഇ പ്രമാണും ലിങ്ക്ഡ്ഇന്നും ഉപയോഗിച്ചായിരിക്കും ഈ സേവനം ലഭ്യമാക്കുക.അഭിമുഖത്തില്‍ പങ്കെടുക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ വെരിഫൈഡ് സ്‌കൈപ് ചാറ്റ് പൂര്‍ത്തിയാകുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ നീക്കപ്പെടുമെന്നും നദല്ല അറിയിച്ചു.

ഗവണ്‍മെന്റ് സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. വേഗത കുറഞ്ഞ മൊബൈല്‍ കണക്ഷനുകള്‍ക്ക് സ്‌കൈപ്പ് ലൈറ്റും അദ്ദേഹം ചടങ്ങില്‍ അവതരിപ്പിച്ചു.

Top