വിവാദവുമായി സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോ

റാപിഡ് സെഡാന്റെ പുതിയ പതിപ്പിന് സ്‌കോഡ നല്‍കിയ മോണ്‍ടി കാര്‍ലോ എന്ന പേര് വിവാദത്തില്‍.

ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണ്‍ടി കാര്‍ലോ ഫാഷന്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കോഡ റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താന്‍ ദില്ലി കോടതി താത്കാലിക ഉത്തരവിറക്കി.

സ്‌കോഡയുടെ മോട്ടോര്‍സ്‌പോര്‍ട് പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിനെ, ഓഗസ്റ്റ് മാസമായിരുന്നു ഇന്ത്യയില്‍ സ്‌കോഡ അവതരിപ്പിച്ചത്.

skoda23

10.75 ലക്ഷം രൂപ ആരംഭവിലയില്‍ എത്തിയ പുതിയ റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിന്റെ വിതരണം ഇതിനകം തന്നെ സ്‌കോഡ ആരംഭിച്ചിരുന്നു.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ റാപിഡ് മോണ്‍ടി കാര്‍ലോയുടെ വില്‍പനയും, വിതരണവും, ബുക്കിംഗും, പരസ്യവും, ഉത്പാദനവും മരവിപ്പിക്കാന്‍ സ്‌കോഡ നിര്‍ബന്ധിതരായിരിക്കുകയാണ്.

കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ അനുമതിയില്ലാതെ മോണ്‍ടി കാര്‍ലോ ഫാഷന്‍സിന്റെ ട്രേഡ്മാര്‍ക്ക് ഉപയോഗിച്ചു എന്നത് വ്യക്തമാണെന്ന് ഉത്തരവിറക്കിയ ജഡ്ജി മുകേഷ് കുമാര്‍ പറഞ്ഞു.

റാപിഡ് മോണ്‍ടി കാര്‍ലോ പതിപ്പിന് മേല്‍ ഉപഭോക്താക്കളില്‍ നിന്നും സ്വീകരിച്ച ബുക്കിംഗ് തുക തിരികെ നല്‍കി, മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നും സ്‌കോഡ പിന്‍വലിക്കാന്‍ സാധ്യതയില്ല.

Top