skoda octavia onyx edition launch in india

സ്‌കോഡ ഓക്ടാവിയ ഓണിക്‌സ് ലിമിറ്റഡ്‌ എഡിഷനെ ഇന്ത്യയിലവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഈ പ്രത്യേക എഡിഷന്‍ ലഭ്യമാണ്.

ബ്ലാക്ക് എഡിഷനു സമാനമായ തരത്തില്‍ കോസ്മിറ്റക് പരിവര്‍ത്തനങ്ങളോടെ ബ്ലാക്ക് നിറത്തിലാണ് ഓക്ടാവിയ ഓണിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

ബോഡി കളര്‍ സ്‌പോയിലര്‍,16 ഇഞ്ച് പ്രെമിയ ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് ഓആര്‍വിഎമുകള്‍ എന്നിവയാണ് ഈ എഡിഷന്റെ പ്രധാന പ്രത്യേകതകള്‍.

ബൈസെനോണ്‍ ഓണിക്‌സ് പ്രോജക്ടര്‍ ഹെഡ്‌ലാമ്പ്, മുന്‍ഭാഗത്തെ ഹണി കോംബ് എയര്‍വെന്റുകള്‍, 12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍ റൂഫ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ ഡ്രൈവിംഗ് പരിതസ്ഥിതിക്ക് അനുസരിച്ച് ഹെഡ്‌ലാമ്പ് ഓട്ടോമറ്റികായി ക്രമീകരിച്ച് ഡ്രൈവറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന അഡാപ്റ്റീവ് ഫ്രണ്ട്‌ലൈന്‍ സിസ്റ്റം എന്ന സാങ്കേതികതയും ഇതിന്റെ പ്രധാന സവിശേഷതയാണ്.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് ഈ എഡിഷന്‍ ലഭ്യമാണ്. ഇതിലെ 178ബിഎച്ച്പിയും 250എന്‍എം ടോര്‍ക്കും നല്‍കുന്ന 1.8ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനില്‍ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്.

13ബിഎച്ച്പിയും 320എന്‍എം ടോര്‍ക്കുമുള്ളതാണ് 2.0ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍. 6 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനില്‍ കൊടുത്തിരിക്കുന്നത്.

Top