വാഹന വിപണിയില്‍ 20 ശതമാനം വില്‍പ്പന ലക്ഷ്യമിട്ട്‌ സ്‌കോഡ

skoda

ഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ 20 ശതമാനം വില്‍പ്പന വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യയില്‍. രാജ്യത്താകമാനം 20,000 യൂണിറ്റ് വില്‍പ്പന നേടുകയാണ് ലക്ഷ്യം. ഈ വര്‍ഷം രാജ്യത്തെ വാഹന വിപണി ആറു മുതല്‍ എട്ടു ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷ. 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ അഷുതോഷ് ദീക്ഷിത് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കമ്പനി രാജ്യത്ത് 30 ശതമാനത്തോളം വില്‍പ്പന വളര്‍ച്ച നേടിയിരുന്നു. 17,500 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റഴിച്ചത്. റാപിഡ്, ഒക്ടാവിയ, ഒക്ടാവിയ ആര്‍എസ് എന്നീ പരിഷ്‌കരിച്ച മോഡലുകള്‍ ഈ വര്‍ഷം വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Top