ആറ് ടെലികോം കമ്പനികള്‍ വരുമാനം കുറച്ചു കാണിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സ്വകാര്യ ടെലികോം കമ്പനികള്‍ വരുമാനം കുറച്ചുകാണിച്ച് സര്‍ക്കാറിന് 7697.6 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി).

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍, സിസ്റ്റമ ശ്യാം എന്നീ കമ്പനികളാണ് വരുമാനം കുറച്ചുകാട്ടിയത്.

പാര്‍ലമന്റെില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ആദ്യ അഞ്ച് കമ്പനികള്‍ 2010-11നും 2014നുമിടയിലും സിസ്റ്റമ ശ്യാം 2006-07നും 2014-15നുമിടയിലും 61,064.5 കോടി രൂപ കുറച്ചുകാണിച്ചെന്നാണ് കണക്ക്.

കുറച്ചുകാട്ടിയ തുകയുടെ പലിശ മാര്‍ച്ച് 2016വരെ 4531.62 കോടി രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top