പൂനയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം, ആറു പേര്‍ മരിച്ചു

ACCIDENT

പൂന: പൂനയില്‍ മിനി ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു.

ഒമ്പതു പേര്‍ക്ക് ഗുരുതരമായ പരിക്ക്. ഞായറാഴ്ച രാത്രി പൂന-അഹമ്മദ് നഗര്‍ റോഡില്‍ ലോനികാന്തിന് സമീപമായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്. അഹമ്മദ് നഗര്‍ ജില്ലയില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘം.

മരിച്ചവര്‍ എല്ലാവരും പൂന സ്വദേശികളാണ്. പരിക്കേറ്റവരെ വാഗ്‌ഹോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top