മഹാപ്രളയം ; സീതാറാം യെച്ചൂരി നാളെ കേരളം സന്ദര്‍ശിക്കും

sitaram yechoori

ന്യൂഡല്‍ഹി : സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കേരളം സന്ദര്‍ശിക്കും. രാവിലെ 9.20 ന് തിരുവനന്തപുരത്ത് എത്തി, തുടര്‍ന്ന് തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആലപ്പുഴയിലേക്ക് പോകും. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും.

മഹാപ്രളയം നേടിരുന്ന കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാല ആശ്വാസമായി അനുവദിച്ച തുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമെന്ന് സീതാറാം യച്ചൂരി കുറ്റപ്പെടുത്തിയിരുന്നു.

വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് വെറും 320 കോടി മാത്രമാണ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്.

Top