കോൺഗ്രസുമായി നീക്കുപോക്ക് ഉണ്ടാകും, സൂചന നൽകി സീതാറാം യെച്ചൂരി !

ഹൈദരാബാദ്: കണ്ണിലെ കൃഷ്ണമണി പോലെ പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പു സമയത്തെടുക്കും.

സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കുകയായിരുന്നു.

ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം. ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണത്തിന് ആവശ്യമായ നീക്കങ്ങളുണ്ടാകുമെന്നും യച്ചൂരി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തുന്നത്.

Top