കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യത തള്ളാതെ സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യത തള്ളാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് സമയമാകുമ്പോള്‍ തീരുമാനമെടുക്കും. ആരെന്ത് വ്യാഖാനിച്ചാലും രേഖയില്‍ എല്ലാം വ്യക്തമാണ്. ദേശീയ സഖ്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. പ്രായോഗിക സഖ്യങ്ങളേ ഇന്ത്യയില്‍ നടപ്പാകൂവെന്നും യെച്ചൂരി പ്രതികരിച്ചു.

ബിജെപിയെ പരാജയപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള ആഹ്വാനത്തോടെയാണ് സിപിഎമ്മിന്റെ 22ാമത് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്.

Top