സിറിന്‍ ലാബ്‌സിന്റെ ബ്ലോക്ക് ചെയിന്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

chain

ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ സിറിന്‍ ലാബ്‌സ് തങ്ങളുടെ ബ്ലോക്ക് ചെയിന്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഏകദേശം 68,500 രൂപയോളം ഫോണിന്റെ വില. ഈ വര്‍ഷം നവംബറോടെ ഫോണ്‍ വിപണിയിലെത്തും.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം, ആന്‍ഡ്രോയിഡ് 8.1, ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഉള്‍പ്പെടുത്തിയ കോള്‍ഡ് സ്‌റ്റോറേജ് വാലറ്റ്, സുരക്ഷിതമായ ഹാര്‍ഡ്‌വയര്‍ സംവിധാനങ്ങള്‍, ടാംബര്‍റെസിസ്റ്റന്റ് എന്നിവയാണ്. പ്രധാനപ്പെട്ട ക്രിപ്‌റ്റോകറന്‍സികളും ടോക്കണുകളും എല്ലാം തന്നെ ഫോണ്‍ പിന്തുണയ്ക്കുന്നുണ്ട്.

ഫോണിന്റെ പിന്‍ഭാഗവും ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ്. അതുപോലെ മെറ്റല്‍ ഫ്രെയിമിലാണ് ഫോണ്‍ തീര്‍ത്തിരിക്കുന്നത്. മെറ്റാലിക് വോളിയം കീകള്‍, വാട്ടര്‍ റെസിസ്റ്റന്റ് IP52, നാനോസിം, എസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണില്‍ ഉണ്ട്. ഫോണ്‍ ഡിസ്‌പ്ലേയുടെ കാര്യത്തില്‍ 6 ഇഞ്ച് ഡിസ്‌പ്ലേ 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 402PPI റിസൊല്യൂഷന്‍ ഉള്‍പ്പെടെ 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോയില്‍ ആണ് എത്തുന്നത്. അള്‍ട്രാലോ റിഫ്‌ളക്ഷന്‍, ഓയില്‍ ഫ്രീ കോട്ടിംഗ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഫോണില്‍ ഉണ്ട്.

പ്രധാന ക്യാമറ 12 എംപി ഉള്ള ലോലൈറ്റിംഗി ഇമേജ്, f/1.8, അള്‍ട്രോഫാസ്റ്റ് ലേസര്‍ A/F എന്നിവയോടെയും സെല്‍ഫി ക്യാമറ 8 എംപി f/2.2, സിങ്കിള്‍ വൈഡ് സെല്‍ഫി എന്നീ പ്രത്യേകതകളോടെയുമാണ് എത്തുക. കൂടാതെ അള്‍ട്രാ സെക്യുര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഓഡിയോ ആവശ്യത്തിന് ഹൈക്വാളിറ്റി സ്പീക്കര്‍, സൈഡ്ഫയര്‍ ഓഡിയോ ഡിസൈന്‍ എന്നിവയും ഫോണിലുണ്ട്. 3000എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

Top