ഭൂഷണ്‍ സ്റ്റീല്‍ കമ്പനിയുടെ മുന്‍ എം.ഡിയും രക്ഷാധികാരിയുമായിരുന്നു നീരജ് സിംഗാളിനെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : 2000 കോടി രൂപയുടെ ബാങ്ക് ലോണ്‍ എണ്‍പതോളം അനുബന്ധ കമ്പനികളിലൂടെ വക മാറ്റി ക്രമക്കേട് നടത്തിയ ഭൂഷണ്‍ സ്റ്റീല്‍ കമ്പനിയുടെ മുന്‍ എം.ഡിയും രക്ഷാധികാരിയുമായിരുന്നു നീരജ് സിംഗാളിനെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 14 വരെ സിംഗാളിനെ റിമാന്‍ഡ് ചെയ്തു.

ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്ന അന്വേഷണ സംഘ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് – എസ്.എഫ്.ഐ.ഒ) മാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയ ഏറ്റവും വലിയ 12 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഭൂഷണ്‍ സ്റ്റീലിനെ ഉള്‍പ്പെടുത്തിയിരുന്നു. നീരജ് സിംഗാളിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് 50,000 കോടി രൂപയുടെ കടബാധ്യതയില്‍ 46,000 കോടി രൂപയും തിരിച്ചടയ്ക്കാനുണ്ടായുരുന്നു.

2013ലെ കമ്പനി ആക്ട് പ്രകാരം സെക്ഷന്‍ 447 വകുപ്പ് പ്രകാരമാണ് സിംഗാളിനെതിരെ കേസ് എടുത്തിരിയ്ക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും തട്ടിപ്പ് തുകയോ, അതിന്റെ മൂന്നിരട്ടി പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

Top