സിംഗപ്പൂരില്‍ ഭീകരവാദ വിരുദ്ധ പരിശീലനം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കുന്നത് ആയിരക്കണക്കിന് സൈനികര്‍ക്കാണെന്ന് റിപ്പോര്‍ട്ട്.

18,000ത്തിലേറെ പേര്‍ക്കാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സൈനിക പരിശീലനം നല്‍കുന്നത്. സിംഗപ്പൂര്‍ ആഭ്യന്തരമന്ത്രി നഗ് എംഗ് ഹെന്നിനോട് അടുത്ത വൃത്തങ്ങളാണ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

ഇവിടെ ഭീകരാക്രമണങ്ങളും മറ്റ് ഭീകരപ്രവര്‍ത്തനങ്ങളും ദിനംപ്രതി വര്‍ധിച്ച് വരികയാണെന്നും ഇത് അമര്‍ച്ച ചെയ്യുന്നതിനാണ് ആയിരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നതടക്കം നിരവധി ഘട്ടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വലിയ വര്‍ധനവാണ് പരിശീലനം നേടുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഉള്ളതെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top