ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യം; വൈദഗ്ധ്യവികസന പദ്ധതികളുമായി സിംഗപ്പൂര്‍ ഇ-ഗവണ്‍മെന്റ്

modi

സിംഗപ്പൂര്‍: ഇന്ത്യന്‍ ഗവണ്‍മെന്റും സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റംസ് സയന്‍സും, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും സംയുക്തമായി പങ്കു ചേര്‍ന്ന് കൊണ്ട് ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള പദ്ധതികള്‍ സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്നു.

2018 മേയ് 31 മുതല്‍ ജൂണ്‍ 2 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തിയ കാലയളവില്‍ ഇത് സംബന്ധിച്ച ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചിരുന്നു. ഡാറ്റാ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ വികസിത സാങ്കേതിക മേഖലകളെ വികസിപ്പിക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായാണ് ഇരു രാജ്യങ്ങളും സംയുക്തമായി സഹകരിക്കുന്നത്. കൂടാതെ നൂതന സാങ്കേതിക വിദ്യകള്‍, തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍, തുടങ്ങിയവയിലും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കും.

pr

കൂടാതെ NUS-ISS ന്റെ ഇ-ഗവണ്‍മെന്റ് ലീഡര്‍ഷിപ്പ് സെന്റര്‍ മുഖേന സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍സ്, വ്യവസായ ഉന്നമനം എന്നിവ ഉറപ്പു വരുത്തുകയും ചെയ്യും. ഇന്ത്യയില്‍ നിലവിലുള്ള വൈദഗ്ധ്യ പരിശീലന പരിപാടികളിലേക്ക് ഉയര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളും വികസിപ്പിക്കും.

2014 നവംബറില്‍ രൂപം കൊണ്ട മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം രൂപം കൊണ്ട് അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 25 മില്യണ്‍ യുവാക്കള്‍ക്ക് വിവിധ പദ്ധതികള്‍ മുഖേന മന്ത്രാലയത്തിന് കീഴില്‍ വിദഗ്ദ്ധ പരിശീലനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുവാന്‍ സാധിച്ചു. ഇത്തരത്തിലുള്ള പദ്ധതി കൊണ്ട് ഇന്ത്യയിലെ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും അന്താരാഷ്ട്ര ഗുണ നിലവാരത്തോടെയുള്ള പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Top