അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം

WhatsApp

സാന്‍ ഫ്രാന്‍സിസ്‌കോ: അടുത്ത വര്‍ഷം മുതല്‍ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം.

ഡിസംബര്‍ 31ന് ശേഷം ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സാപ്പ് സേവനം തുടരേണ്ട എന്നാണ് ഫേയ്‌സ്ബുക്കിന്റെ തീരുമാനം.

ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഫോണുകള്‍ ഇതിനുമുന്‍പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ എന്നിവയില്‍ വാട്ട്‌സാപ്പ് സേവനം അവസാനിപ്പിക്കാനാണ് തീരുമാനം.

ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില ഫീച്ചറുകള്‍ ഏതുനിമിഷവും നിര്‍ത്തലാക്കുമെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

ഭാവിയില്‍ വാട്ട്‌സാപ്പ് വികസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത പ്ലാറ്റ്‌ഫോമുകളായതിനാലാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളവ, ഐ.ഒ.എസ്7 ന്‌ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള പ്ലാറ്റ്‌ഫോമുകളുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്ട്‌സാപ്പ് അധികൃതര്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് 2.3.7 നു മുമ്പുള്ള പതിപ്പുകളില്‍ ഫെബ്രുവരി ഒന്നിനുശേഷവും നോക്കിയ എസ്40യില്‍ ഡിസംബറിന് ശേഷവും വാട്ട്‌സാപ്പ് ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top