ചിന്ത ജെറോമിന്റെ ‘ചിന്തക്ക് തകരാറ് പറ്റി’ ആഞ്ഞടിച്ച് സൈമൺ ബ്രിട്ടോയുടെ ഭാര്യ . .

കൊച്ചി: മുൻ എസ്.എഫ്.ഐ സംസ്ഥാന നേതാവും യുവജന കമ്മിഷൻ അംഗവുമായ ചിന്ത ജെറോമിന് ചുട്ട മറുപടി നൽകി ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്ക്കർ രംഗത്ത്.

മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തിയ ചിന്തയുടെ നടപടിയാണ് എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ സീനയെ പ്രകോപിപ്പിച്ചത്.

Seena Bhaskar, chintha Jerome

‘അധികാം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാകുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും. കാരണം അവർ അധികാരത്തിന്റെ പടികൾ ചവിട്ടിക്കയറാനുള്ള തിരക്കിലാണ്.ഇത്തരം അർബുദങ്ങളെ തുടച്ചു മാറ്റണമെന്നും സീന തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

Seena Bhaskar, chintha Jerome

ചിന്തക്ക് അധികാരത്തിന്റെ മതിഭ്രമം ബാധിച്ചുവെന്ന് തുറന്നടിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യയുടെ നടപടി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ആവേശമായപ്പോൾ സി.പി.എം നേതൃത്വത്തെ അത് അമ്പരപ്പിച്ചിരിക്കുകയാണ്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ :-

അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും…

കാരണം അവർ ചവിട്ടിക്കായറാനുള്ള പടവുകൾ തീർക്കുന്ന തിരക്കിലാണ്…

രക്തസാക്ഷികളും സഖാക്കളും ” ഉയരുപതാ കെ പാറുപതാകെ വാനിലുയർന്ന് പാറുപതാകെ ” എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോൾ ഇവർ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയർച്ച…
ഉയരും ഞാൻ…. പടരും ഞാൻ നാടാകെ…

പക്ഷേ ഈ പടർച്ച ഒരു അർബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവർക്കുണ്ട്… ഇവരെ ഉയർത്തിയവർക്ക് തിരിച്ചറിയാനാവും…

സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അർബുദങ്ങളെ ഭേദമാക്കാൻ സമയമതിക്രമിച്ചിരിയ്ക്കുന്നു…

” Come and see blood on the Street ” എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയിൽ ഇപ്പോൾ ഭ്രാന്താണൊ???

ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം…

Top