സില്‍ക്ക് എയര്‍ 2017 ലെ പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു

silkyyy

കൊച്ചി: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രാദേശിക വിഭാഗമായ സില്‍ക്ക് എയര്‍ 2017 ലെ പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയുള്ള യാത്രകള്‍ക്ക് ജനുവരി 31നുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഈ ആനുകൂല്യം സ്വന്തമാക്കാമെന്നു വിമാന കമ്പനി അധികൃതര്‍ പറഞ്ഞു.

ജപ്പാന്‍, ചൈന, ലാവോസ്, കംബോഡിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് പുതിയ നിരക്ക് മാറ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിംഗപ്പൂരിലേക്കുള്ള മടക്കയാത്ര ടിക്കറ്റ് അടക്കം എല്ലാ നിരക്കുകളും 19,499 രൂപ മുതലാണ് ആരംഭിക്കുന്നത്.

സില്‍ക്ക് എയര്‍ മൊബൈല്‍ ആപ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് 1500 രൂപ ലാഭം നേടാം. മാസ്റ്റര്‍ കാര്‍ഡ് വഴിയുള്ള പേമെന്റുകള്‍ക്കാണ് ഈ ലാഭം. പുതിയ നിരക്കുകള്‍ക്കായി സില്‍ക്ക് എയര്‍ മൊബൈല്‍ ആപ്പോ, സില്‍ക്ക് എയര്‍ വെബ്‌സൈറ്റോ (silkair.com), അംഗീകൃത സില്‍ക്ക് എയര്‍ ടിക്കറ്റിംഗ് ഓഫീസുകള്‍ വഴിയോ ബുക്ക് ചെയ്യാം.Back to top