പൊതുസമ്മേളനത്തില്‍ മോദിയെ പരിഹസിച്ച്‌ സിദ്ധരാമയ്യ; വീഡിയോ വൈറല്‍

sidharamayyah

ബെംഗളൂരു: പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന പ്രധാനമന്ത്രിയുടെ പ്രയോഗമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുകരിച്ചത്.

ചിക്കോഡിയില്‍ നടന്ന പൊതുസമ്മേളനത്തിലാണു മോദിയുടെ ശബ്ദവും ഭാവവും പ്രയോഗവും ചേര്‍ന്ന സിദ്ധരാമയ്യയുടെ പ്രകടനം.

കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും നികുതിയടക്കാത്ത പണം പിടിച്ചെടുക്കുമെന്നുമുള്ള മോദിയുടെ പ്രസ്താവനകളെ സിദ്ധരാമയ്യ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

അടുത്ത വര്‍ഷം കര്‍ണ്ണാടകയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച സമ്മേളത്തിലാണു സിദ്ധരാമയ്യ പ്രകടനം കാഴ്ചവച്ചത്.

മോദിയെ അനുകരിക്കുന്ന സിദ്ധരാമയ്യയുടെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കള്ളപ്പണം തിരിച്ചു കൊണ്ടുവന്നു പതിനഞ്ചു ലക്ഷം രൂപ ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനത്തെയും സിദ്ധരാമയ്യ പരിഹസിച്ചു.

Top