ആര്‍എസ്എസിലും ബിജെപിയിലുമുള്ളത് മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളെന്ന് സിദ്ധരാമയ്യ

siddaramaiah-

ബെംഗളൂരു: ആര്‍എസ്എസിലും ബിജെപിയിലും ഹിന്ദുത്വ തീവ്രവാദികളുണ്ടെന്ന നിലപാടില്‍ മാറ്റം വരുത്താതെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് അതാണ് ഞാനും അവരും തമ്മിലുള്ള വ്യത്യാസം-അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജ്യത്ത് തീവ്രവാദികളുണ്ടെങ്കില്‍ അതിനുത്തരവാദി കോണ്‍ഗ്രസ് ആണെന്നും കശ്മീരിലെ അവസ്ഥയ്ക്കും അവരാണ് കാരണമെന്നും ബിജെപി തിരിച്ചടിച്ചു.

ആര്‍എസ്എസിലും ബിജെപിയിലും ബജ്രംഗ് ദളിലുമുള്ളത് തീവ്രവാദികളാണ് എന്ന് നേരത്തെയും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Top