ഷുഹൈബിന്റെ കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി

Shuhaib1

തളിപ്പറമ്പ്: ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പാപ്പിനിശ്ശേരി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വാഗണ്‍ ആര്‍ കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഷുഹൈബിന്റെ കൊലയാളി സംഘത്തിനുവേണ്ടി വാഹനം സംഘടിപ്പിച്ചത് കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയാണെന്നതിന് തെളിവുകള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വാഹനം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് പൊലീസ് പാപ്പിനിശേരിയില്‍ നിന്ന് വാഹനം കണ്ടെത്തിയത്.

ഷുഹൈബ് കൊല്ലപ്പെടുന്നതിന് തലേദിവസം തളിപ്പറമ്പില്‍ വന്ന് വാഹനം ഏര്‍പ്പാട് ചെയ്തിരുന്നുവെന്നാണ് ആകാശിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വാഹനം കണ്ടെത്തിയത്.

Top