ഷുഹൈബ് വധക്കേസ് ; സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എ.കെ ആന്റണി

a-k-antony

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടന്‍ സിബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എ.കെ ആന്റണി. സി.പി.എം കണ്ണൂര്‍ ഘടകത്തിന്റെ എതിര്‍പ്പാണ് അന്വേഷണത്തിന് എതിര്‌ നില്‍ക്കുന്നതെന്നും, കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എടയന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.

Top