ഹ്രസ്വകാല പ്രവര്‍ത്തന മൂലധനം; വായ്പാപദ്ധതിയുമായി എസ്ബിഐ

കൊച്ചി: ഹ്രസ്വകാല പ്രവര്‍ത്തന മൂലധനാവശ്യത്തിന് പുതിയ പദ്ധതിയുമായി എസ്ബിഐ.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കാണ് ‘എസ്എംഇ അസിസ്റ്റ്’ എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.

2018 മാര്‍ച്ച് 31 വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വായ്പയെടുക്കാം.

ആദ്യ മൂന്നു മാസത്തേക്കു തിരിച്ചടവിനു മോറട്ടോറിയമുണ്ട്. കുറഞ്ഞ പലിശനിരക്കിലാണ് വായ്പ ഈടാക്കുക.

കാലാവധിക്കു ശേഷം ആറു മാസത്തിനുള്ളില്‍ വായ്പാത്തുക ഒരുമിച്ചോ ആറു ഗഡുക്കളായോ തിരിച്ചടച്ചാല്‍ മതി.

Top