കിടിലന്‍ ഓഫറുകളുമായി ഷോപ്പ്ക്ലൂവിന്റെ ‘മഹാ ഭാരത് ദീപാവലി സെയില്‍’

ന്യൂഡല്‍ഹി: പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം 50 മുതല്‍ 80 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കിക്കൊണ്ട് ഷോപ്പ്ക്ലൂവിന്റെ മഹാ ഭാരത് ദീപാവലി സെയില്‍.

നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ഷോപ്പ്ക്ലൂവിന്റെ ഡിസ്‌കൗണ്ട് സെയില്‍ ഈമാസം 28 വരെ നീളും.

ദീപാവലി വില്‍പ്പന എല്ലാ വര്‍ഷത്തേക്കാളും പൊടിപൊടിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി 75 ശതമാനം ബിസിനസ് വളര്‍ച്ചയാണ് സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസത്തിലെ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്.

ഡിസ്‌ക്കൗണ്ട് വേളയില്‍ 250 ദശലക്ഷം ഉപഭോക്താക്കള്‍ സൈറ്റ് സന്ദര്‍ശിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

189 രൂപ മുതല്‍ ആരംഭിക്കുന്ന വനിതകള്‍ക്കായുള്ള ഫാഷന്‍ വിഭാഗം, 25,999 രൂപ വിലയുടെ 4 ജിബി റാമും ഒരു ടിബി ഹാഡ്ഡിസ്‌ക്കുമുള്ള ഏസര്‍ 15.6 ഇഞ്ച് ലാപ്‌ടോപ്പിന് 20,999 രൂപ, സമാനമായ സ്റ്റോറേജ് ഫീച്ചറുകളുള്ള 32999 രൂപ വിലയുടെ 15.6 ഇഞ്ച് ഡെല്‍ ഇന്‍സ്പിറോണിന് 27 ,999 രൂപ, സൈ്വപ്പ് എലെറ്റ് പ്രൈം 2,899 രൂപ, 3,699 രൂപയുടെ റീബോക്ക് മെന്‍സ് റണ്ണിംഗ് ഷൂ 999 രൂപ, എന്നിവയാണ് ദീപാവലി വില്‍പ്പനയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

കൂടാതെ, ഐസിഐസി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടും മൊബിക്വിക്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം സൂപ്പര്‍കാഷ് ഓഫറുമുണ്ട്. എയര്‍ടെല്‍ പേമെന്റ് ബാങ്ക് 50 ശതമാനം കാഷ്ബാക്കും ലഭ്യമാണ്.

കൂടാതെ ഭാഗ്യശാലികള്‍ക്ക് തായ്‌ലന്റ്, ഗോവ എന്നിവിടങ്ങളിലേക്ക് യാത്ര, ആഭ്യന്ത വിമാന ടിക്കറ്റുകള്‍ക്ക് 850 രൂപ വിലക്കുറവ്, ആഭ്യന്തര ഹോട്ടലുകളില്‍ താമസസൗകര്യത്തിന് 750 രൂപ ഡിസ്‌ക്കൗണ്ട് എന്നിവയും ഷോപ്പ്ക്ലൂ ഒരുക്കിയിട്ടുണ്ട്.

ഒക്‌റ്റോബര്‍ എഴു മുതല്‍ പത്ത് വരെയുള്ള ദീപാവലി ഫ്‌ളീ മാര്‍ക്കറ്റില്‍ ലൈറ്റുകള്‍, കാര്‍ഡ് ഗെയിമുകള്‍, ഡിവൈന്‍ ഐഡല്‍സ്, ബെഡ്ഷീറ്റുകള്‍, അടുക്കള ഉപകരണങ്ങള്‍, ബ്ലൂടൂത്ത് സ്പീക്കുകള്‍, സെല്‍ഫി സ്റ്റിക് തുടങ്ങിയ 29 രൂപ മുതല്‍ ആരംഭിക്ക്ുന്ന 10,000 ലധികം ഉല്‍പ്പന്നങ്ങളാണ് ഷോപ്പ്ക്ലൂ നല്‍കുന്നത്.

രണ്ടോ അതിലധികമോ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ സൗജന്യ ഷിപ്പിംഗും പ്രീപേയ്ഡ് ഓഡറുകള്‍ക്ക് 15 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

Top