Shivpal Yadav to form new party after Uttar Pradesh polls

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും മുലായം സിംഗ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രുപീകരിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്ന മാര്‍ച്ച് 11ന് ശേഷമായിരിക്കും പാര്‍ട്ടി രൂപീകരിക്കുന്നത്.

മുലായത്തെയും തന്നെയും പാര്‍ട്ടിക്കുള്ളില്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണെന്ന് ശിവപാല്‍ യാദവ് ആരോപിച്ചു. ഇന്ന് പലരും അവര്‍ ഇരിക്കുന്ന സ്ഥാനത്ത് എത്താന്‍ കാരണം നേതാജിയാണ്. എന്നാല്‍ ഇന്ന് അവര്‍ തന്നെ അദ്ദേഹത്തെ ആക്രമിക്കുകയാണ് ശിവപാല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശിവപാല്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സൈക്കിള്‍ ചിഹ്നത്തില്‍ തന്നെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ മുലായം കുടുംബത്തില്‍ പൊട്ടിപ്പുറപ്പെട്ട കലഹത്തോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.

Top