ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്:മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ കടന്നു

സിഡ്‌നി: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. മെല്‍ബണ്‍പാര്‍ക്കില്‍ ജര്‍മനിയുടെ ടാത്ജാന മരിയയാണ് ഷറപ്പോവയ്ക്കു മുന്നില്‍ മുട്ടുകുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ തറപറ്റിച്ച് ഗംഭീര തുടക്കമാണ് മെല്‍ബണില്‍ ഷറപ്പോവ നടത്തിയത്. സ്‌കോര്‍: 6-1, 6-4.

2016 ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു 15 മാസത്തെ വിലക്കു നേരിട്ട ശേഷം ആദ്യമായാണ് ഷറപ്പോവ മെല്‍ബണില്‍ കളിക്കാനിറങ്ങുന്നത്. രണ്ടാം റൗണ്ടില്‍ ഷറപ്പോവ ലാത്വിയന്‍ താരം അനസ്ത്യാസിയ സെവസ്‌തോവയെ നേരിടും.

Top