ഷൈന്‍ ടോമും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ‘മാസ്‌ക്’ ; ഷൂട്ടിംഗ് തുടങ്ങി

ഷൈന്‍ ടോം ചാക്കോയും ചെമ്പന്‍ വിനോദും പ്രധാന വേഷത്തിലെത്തുന്ന മാസ്‌ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോര്‍ട്ടുകൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് ഫസല്‍ ആണ്. പ്രിയങ്കാ നായര്‍, പുതുമുഖം അല്‍മാസ് മൊത്തിവാല എന്നിവരാണ് നായികമാരായെത്തുന്നത്.

കൊച്ചി നഗരത്തില്‍ മോഷണ പരമ്പര അരങ്ങേറുന്നതും ഇതന്വേഷിക്കാന്‍ പൊലീസ് ഓഫീസറായ മുഹമ്മദ് ഹനീഫ് ചാര്‍ജെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോയും മനോജ് ഗിന്നസുമാണ് കള്ളന്മാരുടെ വേഷത്തില്‍ എത്തുന്നത്. വിജയരാഘവന്‍, സലിംകുമാര്‍, ഇര്‍ഷാദ്, നിര്‍മ്മല്‍ പാലാഴി, മാമുക്കോയ, അബു സലിം, ഷാജു ശ്രീധര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരീഷ് ലാല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്.

Top