വിമാനത്താവളത്തില്‍ കുടുംബത്തെ തടഞ്ഞു; പൊട്ടിത്തെറിച്ച് ശിഖര്‍ ധവാന്‍

ക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോയ ശിഖര്‍ ധവാനോടൊപ്പം കുടുംബത്തെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിമാന അധികൃതര്‍ അനുവദിച്ചില്ല. ഇന്ത്യയില്‍നിന്നും ദുബായിലെത്തിയ കുടുംബത്തെ ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് അധികൃതര്‍ കയറാന്‍ അനുവദിക്കാതിരുന്നത്.

എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതരാണ് ധവാന്റെ കുടുംബത്തെ തടഞ്ഞത്. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു ചില രേഖകളും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എമിറേറ്റ്‌സ് എയര്‍ലൈനിന്റെ നടപടി.

വിമാന അധികൃതരുടെ നടപടിയില്‍ രോഷം കൊണ്ട ശിഖര്‍ ധവാന്‍ ട്വിറ്ററിലൂടെ എമിറേറ്റ്‌സ് എയര്‍ലൈനിന്റെ നടപടിയെ വിമര്‍ശിച്ചു. ‘എമിറേറ്റ്‌സ് എയര്‍ലൈന്‍ കാണിച്ചത് തികച്ചും അണ്‍പ്രൊഫഷണലാണ്. ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദുബായില്‍ എനിക്കൊപ്പം എത്തിയ ഭാര്യയെയും മക്കളെയും വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലെന്നു പറഞ്ഞു. മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടെന്നും ധവാന്‍ ഫറഞ്ഞു.

ഞങ്ങളുടെ പക്കല്‍ അതുണ്ടായിരുന്നില്ല. ഇപ്പോള്‍ രേഖകള്‍ക്കായി ദുബായ് വിമാനത്താവളത്തില്‍ അവര്‍ കാത്തിരിക്കുകയാണ്. മുംബൈയില്‍നിന്നും വിമാനത്തില്‍ കയറുന്നതിനു മുന്‍പേ എന്തുകൊണ്ടാണ് എമിറേറ്റ്‌സ് അധികൃതര്‍ രേകഖള്‍ ചോദിക്കാതിരുന്നതെന്നും ധവാന്‍ ചോദിക്കുന്നു. എമിറേറ്റ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവുമില്ലാതെയാണ് മോശമായി ഞങ്ങളോട് പെരുമാറിയതെന്നും ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിക്കറ്റ് താരങ്ങള്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഉദ്യോഗസ്ഥരില്‍നിന്നും മോശം അനുഭവം ഉണ്ടാകുന്നത് ഇതാദ്യമായല്ല. നേരത്തെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേവ്‌സണിനും മോശം അനുഭവം ഉണ്ടായിരുന്നു. ജനുവരി 5 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പര. മൂന്നു ടെസ്റ്റ് മല്‍സരങ്ങളും 6 ഏകദിനങ്ങളും 3 ടിട്വന്റി മല്‍സരങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ കളിക്കും.

Top