ശ്രീരാമ പ്രതിമയ്ക്കായി വെള്ളിയില്‍ തീര്‍ത്ത അസ്ത്രങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങി ഷിയ വഖഫ് ബോര്‍ഡ്

യോധ്യയില്‍ പണികഴിപ്പിക്കാനൊരുങ്ങുന്ന ശ്രീരാമ പ്രതിമയ്ക്കു വേണ്ടി വെള്ളിയില്‍ തീര്‍ത്ത അസ്ത്രങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്.

ശ്രീരാമനോടുള്ള ബഹുമാന സൂചകമായിട്ടാണ് പ്രതിമയുടെ ആവനാഴിയില്‍ സ്ഥാപിക്കാനുള്ള അസ്ത്രങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് ഷിയ വഖഫ് ബോര്‍ഡ് വ്യക്തമാക്കി. ഇതിനായി പത്ത് വെള്ളി അസ്ത്രങ്ങളാണ് നല്‍കാന്‍ ഒരുങ്ങുന്നത്.

ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്ന യു.പി സര്‍ക്കാരിന്റെ നീക്കം പ്രശംസനീയമാണെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി പറഞ്ഞു.

ഗംഗാ, യമുന സംസ്‌കാരത്തെ നിലനിര്‍ത്തിക്കൊണ്ട് ഷിയാകള്‍ക്ക് ശ്രീരാമനോടുള്ള ബഹുമാനത്തിന്റെ പ്രതീകമാണ് വെള്ളിയില്‍ തീര്‍ത്ത അസ്ത്രങ്ങളെന്നും, ശീരാമന്റെ പ്രതിമ വരുന്നതോടുകൂടി ഉത്തര്‍പ്രദേശ് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടുമെന്നും അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ വ്യക്തമാക്കി.

Top