ഹാദിയ കേസ്; എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍

hadiya

ന്യൂഡല്‍ഹി: ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു

അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹാദിയയുടെ മതംമാറ്റവും വിവാഹവും അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസെടുത്തിരുന്നു. സുപ്രീംകോടതി വിധിയനുസരിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റിര്‍ ചെയ്തത്.

വൈക്കം സ്വദേശി അശോകന്റെ മകള്‍ അഖിലയാണു മതം മാറി ഹാദിയ ആയത്. മതം മാറാന്‍ അഖിലയെ പ്രലോഭിപ്പിച്ചത് അബൂബക്കറാണെന്നാണു പിതാവ് അശോകന്റെ പരാതിയില്‍ പറയുന്നത്. ഹാദിയയെ കാണാതായ സംഭവത്തിലാണ് അശോകന്റെ പരാതിയില്‍ പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. സേലത്തു പഠിക്കാന്‍ പോയപ്പോഴാണു സംഭവം.

മതം മാറ്റത്തിനു ശേഷം ഹാദിയ കഴിഞ്ഞ ഡിസംബറില്‍ ഷഫീന്‍ ജഹാനെ വിവാഹം കഴിച്ചു. ഈ വിവാഹം കഴിഞ്ഞ മേയില്‍ ഹൈക്കോടതി റദ്ദാക്കി. ഷഫീന്‍ ജഹാന്റെ അപ്പീലിലാണു സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

Top