അവിശ്വാസ പ്രമേയത്തിലൂടെ ബി.ജെ.പിയുടെ പരാജയങ്ങള്‍ തുറന്നു കാട്ടാനായെന്ന് തരൂര്‍

tharoor

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ അത് ഉപകരിച്ചുവെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പ്രമേയം പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. അത് കാര്യമാക്കുന്നില്ല. ബി.ജെ.പിയുടെ പരാജയങ്ങള്‍ രാജ്യത്തിനു മുന്നില്‍ തുറന്നു കാട്ടാനായി എന്ന നിലക്ക് അവിശ്വാസ പ്രമേയം വിജയകരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ലക്ഷ്യത്തേക്കാള്‍ പ്രധാനം മാര്‍ഗമാണ്. ബി.ജെ.പിയുടെ പരാജയങ്ങള്‍ അക്കമിട്ട് നിരത്താനായി. അവിശ്വാസ പ്രമേയത്തിന്റെ ഫലം പ്രവചിക്കാവുന്നതാണ്. എന്നാല്‍ നടപടികള്‍ വിജയകരമായിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.

Top