ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍ കുള്ളനായി എത്തുന്ന ‘സീറോ’ ; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

sharukh khan

ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍ കുള്ളന്‍ ആയി എത്തുന്ന ചിത്രമാണ് സീറോ. ബി ടൗണിലെ ‘ബാസിഗര്‍’. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോയുടെ ടൈറ്റില്‍ റിലീസ് ചെയ്യുന്ന ടീസര്‍ പുറത്തിറങ്ങി.

കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡിസംബര്‍ 21 ന് സിനിമ റിലീസ് ചെയ്യും.

Top